o തീരം സാംസ്‌കാരിക വേദി: വാർഷികാഘോഷവും ഓണാഘോഷവും*
Latest News


 

തീരം സാംസ്‌കാരിക വേദി: വാർഷികാഘോഷവും ഓണാഘോഷവും*

 *തീരം സാംസ്‌കാരിക വേദി: വാർഷികാഘോഷവും ഓണാഘോഷവും*



മാഹി തീരം സാംസ്കാരിക വേദിയുടെ വാർഷികാഘോഷവും ഓണാഘോഷവും വിവിധ കലാ-കായിക മത്സരങ്ങളോടുകൂടി ആഗസ്റ്റ് 30, 31, സംപ്തംബർ 5, 7 തിയ്യതികളിൽ നടക്കുമെന്ന് തീരം സാംസ്കാരിക വേദി സെക്രട്ടറി അറിയിച്ചു.

ആഗസ്റ്റ് 30 ന് വൈകു: 4 മണി മുതൽ പാചകമത്സരം, വനിതകൾക്കുള്ള നാടൻ കായിക മത്സരം എന്നിവ നടക്കും. ആഗസ്റ്റ് 31 ന് വൈകു: 4 മണി മുതൽ കുട്ടികൾക്കായുള്ള നാടൻ കായിക മത്സരവും ഉണ്ടാവും. സെപ്ത‌ംബർ 5 ന് തിരുവോണനാളിൽ നടക്കുന്ന പൂക്കള മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ പേര് മുൻകുട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. സെപ്‌തംബർ 7 ന് വൈകു: 4 മണി മുതൽ നടക്കുന്ന പ്രൈസ് മണി കരോക്കെ ഗാന മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ സെപ്തംബർ 5 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രവേശനനിരക്ക് 100 രൂപയാണ്. വിശദ വിവരങ്ങൾക്ക് 9633063079 എന്ന നമ്പറിൽ ബന്ധപ്പെടുക.


Post a Comment

Previous Post Next Post