o പ്രതിഷേധയോഗവും റാലിയും നടത്തി.
Latest News


 

പ്രതിഷേധയോഗവും റാലിയും നടത്തി.

 

പ്രതിഷേധയോഗവും റാലിയും നടത്തി.



മയ്യഴി:  കന്യാസ്ത്രീകളെ അകാരണമായി ജയിലിലടച്ച കേസ് പൂർണ്ണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് മാഹി സെയ്ൻ്റ് തെരേസാ ബസിലിക്ക പാരിഷ് കൗൺസിലിൻ്റെ നേതൃത്വത്തിൽ പ്രതിഷേധയോഗവും റാലിയും നടത്തി.

മാഹി ബസിലിക്കക്ക് സമീപത്ത് നടന്ന റാലിയിൽ നൂറ് കണക്കിന് ഇടവക ജനങ്ങൾ പങ്കെടുത്തു.

ആൾക്കൂട്ട വിചാരണ നടത്തിയവരെ നിയമപരമായി ശിക്ഷിക്കണമെന്നും

ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും ക്രൈസ്തവർക്കെതിരെയുള്ള ബോധപൂർവ്വമായ ആക്രമണങ്ങൾ തടയണമെന്നും ആവശ്യപ്പെട്ടാണ് റാലി നടത്തിയത്. ബസിലിക്ക റെക്ടർ ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട്, 

ഫാ. ബിനോയ് എബ്രഹാം, ഫാ. വിപിൻ ബെനറ്റ്, സിസ്റ്റർ നവ്യ, സിസ്റ്റർ അമല, ഷാജു കാനത്തിൽ, വിൻസെൻ്റ് ഫെർണാണ്ടസ്, സ്റ്റാൻലി ഡിസിൽവ എന്നിവർ പ്രസംഗിച്ചു.

ജാക്സൺ ഫെർണാണ്ടസ്, സജി സാമുവൽ, പോൾ ഷിബു,

ജോയ് പെരേര, ഷാജി പിണക്കാട്ട് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post