മാഹിയിൽ പ്രതിഷേധ റാലി നാളെ
മാഹി: അറസ്റ്റ് ചെയ്യപ്പെട്ട സിസ്റ്റേഴ്സിന് ജാമ്യം അനുവദിച്ചത് ആശ്വാസകരമാണെങ്കിലും ആശങ്കപ്പെടുത്തുന്ന സാഹചര്യങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. ഈ കേസ് പൂർണമായും റദ്ദാക്കുക, ആൾക്കൂട്ട വിചാരണ നടത്തിയവരെ നിയമപരമായി ശിക്ഷിക്കുക, ഭരണഘടനയുടെ ആർട്ടികൾ 25 പ്രകാരമുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കുക, ക്രൈസ്തവർക്കെതിരെയുള്ള ബോധപൂർവ്വമായ ആക്രമണങ്ങൾ തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാളെ രാവിലെ 9.15ന്റെ കുർബാനയ്ക്കു ശേഷം, പള്ളിക്കു മുമ്പിൽ ഉള്ള ഗ്രൗണ്ട് ചുറ്റി പ്രതിഷേധ റാലി നടത്തും എന്ന് ഇടവക വികാരി
ഫാ. സെബാസ്റ്റ്യൻ കാരക്കാട്ട് അറിയിച്ചു.
Post a Comment