o സ്ലാബ് തകർന്നു : മുന്നറിയിപ്പിനായി ഓലമടൽ
Latest News


 

സ്ലാബ് തകർന്നു : മുന്നറിയിപ്പിനായി ഓലമടൽ

 സ്ലാബ് തകർന്നു : മുന്നറിയിപ്പിനായി ഓലമടൽ



മാഹി : തലശ്ശേരി - പള്ളൂർ റോഡിൽ പാറാലിലാണ് നടപ്പാതയിലെ തകർന്ന സ്ലാബിന് മുന്നറിയിപ്പായി ഓല മടൽ വച്ചിരിക്കുന്നത്. മാഹി മുഴപ്പിലങ്ങാട് ബൈപാസിൻ്റെ സർവീസ് റോഡുകൾ ചേരുന്ന പാറാലിൽ ഇപ്പോൾ വാഹനങ്ങളുടെയും കാൽനടക്കാരുടെയും തിരക്ക് കൂടുതലാണ്. സമീപത്തുള്ള പെട്രോൾ പമ്പിലേക്കും മദ്യഷാപ്പിലേക്കും വരുന്ന വാഹനങ്ങൾ നിറഞ്ഞതിനാൽ കാൽനടക്കാർക്ക് നടന്നു പോകാൻ പ്രയാസം നേരിടുന്ന ഭാഗമാണ് ഇവിടം. ഇത്തരത്തിൽ സ്ലാബ് കൊടുത്തതിനാൽ നടക്കാൻ വളരെയധികം പ്രയാസം നേരിടുന്നുണ്ട്. ഇവിടെ സ്ലാബ് തകര ൽ നിത്യസംഭവം കൂടിയാണ്. കൈവരിയില്ലാത്തതിനാൽ വാഹനങ്ങൾ മിക്കതും സ്ലാബിലാണ് പാർക്ക് ചെയ്യുന്നത്. ഇതുമൂലം ആണ് ഇവിടെ സ്ലാബ് നിരന്തരമായി തകരുന്നത്

Post a Comment

Previous Post Next Post