പാലിയേറ്റീവ് കുടുംബ സംഗമം
അഴിയൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കുടുംബ സംഗമം സംഘടിപ്പിച്ചു. 60 കുടുംബങ്ങൾ പങ്കെടുത്ത ചടങ്ങിൽ കിടപ്പുരോഗികളും കുടുംബങ്ങളും പാട്ടുപാടിയും മറ്റു കലാപരിപാടികൾ ആസ്വദിച്ചും ഒരു ദിവസം ഉല്ലാസകരമാക്കി. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങി കഴിഞ്ഞിരുന്ന കിടപ്പു രോഗികൾക്ക് വലിയൊരു ആശ്വാസമായിരുന്നു ഈ ദിവസം. ജാനു തമാശയും, താജുദ്ദീൻ വടകരയുടെ ഗാനമേളയും ഈ എം ഷാജിയും സംഘവും അവതരിപ്പിച്ച നാടൻപാട്ട് ഉത്സവവും നടന്നു. ആശാവർക്കർമാരുടെ നൃത്ത പരിപാടികൾ ചടങ്ങിലെ മുഖ്യ ആകർഷകമായിരുന്നു.
സംഗമം അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ ഉദ്ഘാടനം ചെയ്തു. ശശിധരൻ തോട്ടത്തിൽ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ രമ്യ കരോടി, റഹീം പുഴക്കൽ പറമ്പത്ത്, മെഡിക്കൽ ഓഫീസർ ഡെയ്സി ഗോറെ, കവിത അനിൽകുമാർ, പി ശ്രീധരൻ, കെ എ സുരേന്ദ്രൻ, പ്രദീപ് ചോമ്പാല എന്നിവർ സംസാരിച്ചു
Post a Comment