*സാന്ത്വന സ്പർശം ശ്രവണ സഹായി വിതരണം ചെയ്തു*.
അഴിയൂർകൂട്ടം സൗഹൃദ കൂട്ടായ്മയുടെ ആദ്യ ചുവട് വെപ്പ് കേൾവിക്കായി ഒരു കൈത്താങ്ങ് സ്വാന്തന സ്പർശം ശ്രവണ സഹായി വിതരണം വടകര എം.എൽ എ കെ കെ രമ നിർവഹിച്ചു.
സംഘടന ചെയർമാൻ ടി.സി രാമചന്ദ്രൻ അദ്ധ്യഷത വഹിച്ചു.
അഴിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശീധരൻ തോട്ടത്തിൽ, പി. എം. അശോകൻ , എ വി യുസഫ്,സെബാസ്റ്റ്യൻ മാസ്റ്റർ, ചെറിയ കോയ തങ്ങൾ, ഷുഹൈബ് കൈതാൽ, എന്നിവർ ആശംസ നേർന്നു സംസാരിച്ചു.
ചടങ്ങിൽ വച്ചു എൻ മാലതി കൃഷ്ണനെ ആദരിച്ചു.
കൺവീനർ നവാസ് നെല്ലോളി സ്വാഗതവും പി കെ കോയ നന്ദിയും പറഞ്ഞു.
Post a Comment