*ഗൃഹാതുരത ഉണർത്തി ന്യൂ മാഹിയിലെ കർഷകർ പൊന്നിൻ ചിങ്ങത്തെ വരവേറ്റു*
*ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ കര്‍ഷക ദിനത്തിൽ കര്‍ഷകരെ ആദരിച്ചു*
ന്യൂ മാഹി : ചിങ്ങം ഒന്ന് കര്‍ഷക ദിനത്തിന്റെ ഭാഗമായി ന്യൂ മാഹി കൃഷി ഭവൻ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത്, പുന്നോൽ സർവീസ് സഹകരണ ബാങ്ക് എന്നിവ ചേര്‍ന്ന് കര്‍ഷക ദിനത്തിൽ വിവിധ പരിപാടികള്‍ നടത്തി.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് സാംസ്‌കാരിക ഹാളിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് .സെത്ത്തു എം കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ,
കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ യു.പി ശോഭ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുതിർന്ന കർഷകൻ മാധവൻ പതലയി , മികച്ച സമ്മിശ്ര വിള കർഷകൻ പ്രദിശൻ അറവതുപാലം, മികച്ച ജൈവ കർഷക പുഷ്പ കെ പി കുറിച്ചിയിൽ , മികച്ച വനിതാ കർഷക . ജസീന വി കെ പെരുമുണ്ടേരി , മികച്ച വിദ്യാർഥി കർഷക ഫാത്തിമ മനാഫ് എം കെ കുറിചിയിൽ എന്നിവരെ ആദരിച്ചു.
ന്യൂ മാഹി ഗ്രാമപഞ്ചായത്ത് കൃഷി ഓഫീസർ രാഹുൽ ടി ആർ.സ്വാഗതം പറഞ്ഞു
കണ്ണൂർ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ, ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എന്നിവർ
കർഷകരെ ആദരിച്ചു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ലത എം കെ , ശർമിള കെ എസ്,
പഞ്ചായത്ത് മെമ്പർ മാരായ കെ പി രഞ്ജിനി , കെ വൽസല , ശർമി രാജ് ,
കേരള ഗ്രാമീൺ ബാങ്ക് അസിസ്റ്റൻ്റ് മാനേജർ ശ്രീമതി. അലൈഡ ടോമി എന്നിവർ ആശംസകൾ അറിയിച്ചു .
കാർഷിക വികസന സമിതിയംഗങ്ങളായ
തയ്യിൽ രാഘവൻ , വിജയൻ പാലകണ്ടി എന്നിവരുടെ സാന്നിധ്യത്തിൽ
കൃഷി വകുപ്പ് അസിസ്റ്റൻറ് ഓഫീസർ ബൈജു എം വി ചടങ്ങിന് നന്ദി അറിയിച്ചു .
Post a Comment