ചോമ്പാല ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം തിരയില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്
ചോമ്പാല: മത്സ്യബന്ധനത്തിന് പോയ ഫൈബര്‍ വള്ളം തിരയില്‍പ്പെട്ട് മൂന്ന് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 6 മണിയോടെ ചോമ്പാല്‍ ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ വള്ളമാണ് അപകടത്തില്‍പ്പെട്ടത്. തിക്കോടി പൂവ്വഞ്ചാലില്‍ നൗഫലിന്റെ ഉടമസ്ഥതയിലുള്ള KL 07 MO 6177എന്ന രജിസ്‌ട്രേഷനുള്ള കത്താന്‍ എന്ന ഫൈബര്‍ വള്ളം മുഴുപ്പിലങ്ങാട് നിന്ന് ഒന്നര നോട്ടിക്കല്‍ മയില്‍ അകലെ കടലില്‍ തിരയില്‍ അകപ്പെടുകയായിരുന്നു. തിക്കോടി പയ്യോളി സ്വദേശികളായ നവാസ് വടക്കേ മന്നത്ത് (38 ), വി.കെ. ലത്തീഫ് ഉദിരു പറമ്പില്‍ (55),എംസി.കെ സാഹിബിന്റെ കാട്ടില്‍ ഹമീദ് (49) എന്നിവർക്കാണ് പരിക്കിക്കേറ്റത്. പരിക്കേറ്റ മത്സ്യത്തൊഴിലാളികളെ തലശ്ശേരി ഗവണ്‍മെന്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
Post a Comment