ശ്രീവിനായക കലാക്ഷേത്രം ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
മാഹി: ശ്രീവിനായക കലാക്ഷേത്രം 27-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കോയ്യോട്ട് തെരു ഗണപതി വിലാസം സ്കൂളിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണ കുടുംബ സംഗമം
മുൻ നഗരസഭാംഗം
വി.ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച പകൽ മുഴുവൻ നീണ്ടു നിന്ന ഓണാഘോഷ പരിപാടിയിൽ
കെ.തമ്പാൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചാലക്കര പുരുഷു,
പി.രതിഷ് കുമാർ ,
അനിൽ പള്ളൂർ,
സുനിൽ മൂന്നങ്ങാടി ,
എം.കെ.ബേബി മനോജ്,
ആർട്ടിസ്റ്റ് വീരേന്ദ്രകുമാർ
പ്രവീൺ കുമാർ ,
ടി.നിഖില ടീച്ചർ സംസാരിച്ചു. ഓണപ്പൂക്കളം,
വിവിധ കലാ കായിക മത്സരങ്ങൾ, ഓണ സദ്യ ,ഓണക്കളികൾ എന്നിവ സംഘടിപ്പിച്ചു.
Post a Comment