ജനശബ്ദം
ഓണ നിലാവ് - 2025 സംഘടിപ്പിച്ചു
മാഹി: സർക്കാർ മാത്രം വിചാരിച്ചാൽ വികസന മുന്നേറ്റമുണ്ടാക്കാനാവില്ലെന്നും, ജീവകാരുണ്യ സന്നദ്ധ സംഘടനകൾ സഹായികളായും, തിരുത്തൽ ശക്തികളായും നിലയുറപ്പിക്കണമെന്നും രമേശ് പറമ്പത്ത് എം എൽ എ അഭിപ്രായപ്പെട്ടു.
മാഹി ശ്രീ നാരായണ ബി.എഡ്. കോളജിൽ
ജനശബ്ദം, മാഹി സംഘടിപ്പിച്ച
ഓണനിലാവ്-2025 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച
എം.രാഘവൻ (സാഹിത്യം) കയനാടത്ത് രാഘവൻ (ഫ്രഞ്ച് ഭാഷാ പണ്ഡിതൻ) മനോഹരൻ അടിയേരി (ശരീര - അവയവദാന പ്രചാരകൻ) പി.രാമചന്ദ്രൻ (മാതൃകാ ടാക്സി ഡ്രൈവർ) ടി.പി.സുരേഷ് ബാബു ( ഉപകരണസംഗീത വിദഗ്ധൻ, സംഗീതജ്ഞൻ) അനിൽ കുമാർ (ജൈവകർഷകൻ - കാർഷിക പ്രചാരകൻ) സജീവൻ പൊയിൽ മാലയാട്ട് (ജീവകാരുണ്യ പ്രവർത്തകൻ) ദീപ്തി ദേവദാസ് (മാതൃകാ ആരോഗ്യ പ്രവർത്തക ) മാസ്റ്റർ ടി.കെ. റിഹാൻ (ദേശീയ അന്തർദ്ദേശീയ റെക്കോർഡ് നേടിയ ശൈശവ പ്രതിഭ ) ശ്രീജ പെരിങ്ങാടി ( കവയിത്രി ) എന്നിവരെയാണ് ആദരിച്ചത്.
വിവിധ മേഖലകളിലെ തൊഴിലാളികൾക്ക് എം എൽ എ ഓണക്കോടികൾ സമ്മാനിച്ചു. പ്രസിഡണ്ട് ചാലക്കര പുരുഷു അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. റഫീഖ്, ടി.എം.സുധാകരൻ,എ.വി. യൂസഫ് സംസാരിച്ചു.
ഷാജി പിണക്കാട്ട് സ്വാഗതവും,
ദാസൻ കാണി നന്ദിയും പറഞ്ഞു.
Post a Comment