o മാടപ്പീടികയിൽ 15 ലിറ്റർ മാഹിമദ്യവുമായി അരങ്ങം സ്വദേശി അറസ്റ്റിൽ
Latest News


 

മാടപ്പീടികയിൽ 15 ലിറ്റർ മാഹിമദ്യവുമായി അരങ്ങം സ്വദേശി അറസ്റ്റിൽ

മാടപ്പീടികയിൽ 15 ലിറ്റർ മാഹിമദ്യവുമായി അരങ്ങം സ്വദേശി അറസ്റ്റിൽ



ന്യൂമാഹി: ഓണം സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 15 ലിറ്റർ പുതുച്ചേരി മദ്യവുമായി തളിപ്പറമ്പ്  ഉദയഗിരി അരങ്ങം ഇളം പുരയിടത്തിൽ  ഇ.കെ.വിനോദിനെ (56) അറസ്റ്റ് ചെയ്തു  തലശ്ശേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻരാജും സംഘവും പട്രോൾ ചെയ്ത് വരവേ മാടപ്പീടികയിൽ വെച്ചാണ് മദ്യം പിടി കൂടിയത്. തലശേരി കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.  പ്രിവന്റീവ് ഓഫീസർമാരായ പി.യേശുദാസൻ, കെ.ബൈജേഷ്, സി.ഇ.ഒമാരായ  കെ.പി.റോഷി, ടി.കെ.പ്രദീഷ്, എം.കെ.പ്രസന്ന, കെ.ശിൽപ, ഡ്രൈവർ എം.സുരാജ് എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു

Post a Comment

Previous Post Next Post