o ചൊക്ലി സ്റ്റേഡിയം നിർമ്മാണം : പ്രവർത്തനം ആരംഭിച്ചു
Latest News


 

ചൊക്ലി സ്റ്റേഡിയം നിർമ്മാണം : പ്രവർത്തനം ആരംഭിച്ചു

 ചൊക്ലി സ്റ്റേഡിയം നിർമ്മാണം : പ്രവർത്തനം ആരംഭിച്ചു



സ്റ്റേഡിയം നിർമിക്കാൻ ചൊക്ലി പഞ്ചായത്ത് തനത് ഫണ്ടുപയോഗിച്ച് വാങ്ങിയ കാട്ടിൽ പറമ്പ് ഭൂമിയിൽ മണ്ണെടുത്തു മാറ്റാൻ ജിയോളജി വകുപ്പിൽ നിന്ന് അനുമതി. ഇതോടെ നിർമാണ് ത്തിന്റെ ആദ്യഘട്ട പ്രവൃത്തിക്ക് തുടക്കമായി. അഞ്ചരക്കണ്ടിയിലെ സന്തോഷാണ് കരാർ ഏറ്റെടുത്തത്.

വി കെ രാകേഷ് ചൊക്ലി പഞ്ചായത്ത് പ്രസിഡന്റായിരിക്കു മ്പോഴാണ് സ്ഥലം സ്വന്തമാക്കിയത്. തുടർന്ന് പ്രസിഡന്റായ സി കെ രമ്യയുടെ നേതൃത്വത്തിൽ മറ്റു നടപടികൾ പൂർത്തീകരിച്ചു. സ്ഥലവുമായി ബന്ധപ്പെട്ടുണ്ടായ ചില സാങ്കേതിക തടസ്സങ്ങൾ കാ രണമാണ് നിർമാണ പ്രവൃത്തി വൈകിയത്. പഞ്ചായത്ത് പ്രസി ഡന്റ് സി കെ രമ്യ, സെക്രട്ടറി വി അനിഷ്, കെ പി ഷൈമ, നവാസ് പരത്തിന്റെവിടെ കെ പി ഷിനോ ജ് എന്നിവർ ചൊക്ലി ടൗൺ- കവിയൂർ റോഡിലുള്ള കാട്ടിൽ പറമ്പിലെ സ്ഥലം സന്ദർശിച്ചു.



Post a Comment

Previous Post Next Post