o ആഗസ്റ്റ് 15 ന് അഴിയൂരിൽ ആസാദി സ്ക്വയർ സംഘടിപ്പിക്കും: എസ്ഡിപിഐ
Latest News


 

ആഗസ്റ്റ് 15 ന് അഴിയൂരിൽ ആസാദി സ്ക്വയർ സംഘടിപ്പിക്കും: എസ്ഡിപിഐ

 *ആഗസ്റ്റ് 15 ന് അഴിയൂരിൽ ആസാദി സ്ക്വയർ സംഘടിപ്പിക്കും: എസ്ഡിപിഐ*



അഴിയൂർ : 

വോട്ട് കള്ളന്മാരിൽ നിന്ന് ജനാധിപത്യം വീണ്ടെടുക്കുക എന്ന ശീർഷകത്തിൽ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന ആസാദി സ്ക്വയറിന്റെ ഭാഗമായി അഴിയൂർ പഞ്ചായത്തിൽ ആസാദി സ്ക്വയർ സംഘടിപ്പിക്കും.പതാക ഉയർത്തൽ,മധുര വിതരണം,ഫ്രീഡം ക്വിസ്,ഡെമോക്രസി വാൾ പ്രതിഷേധ കയ്യൊപ്പ് തുടങ്ങിയവ ആസാദി സ്ക്വയറിന്റെ ഭാഗമായി സംഘടിപ്പിക്കും.വൈകിട്ട് 4:30ന് അഴിയൂർ ചുങ്കം ടൗണിൽ വച്ച് നടക്കുന്ന ആസാദി സ്ക്വയർ എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡണ്ട് ജലീൽ സഖാഫി ഉദ്ഘാടനം ചെയ്ത് സംസാരിക്കും,എസ്ഡിപിഐ വടകര നിയോജക മണ്ഡലം പ്രസിഡണ്ട് ഷംസീർ ചോമ്പാല ഡെമോക്രസി വാളിൽ പ്രതിഷേധ കൈ ഒപ്പ് രേഖപ്പെടുത്തിക്കൊണ്ട് ഉദ്ഘാടനം ചെയ്യും. മുഴുവൻ ജനാധിപത്യ വിശ്വാസികളും നാളെ നടക്കുന്ന ആസാദി സ്ക്വയറിൽ പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.എസ്ഡിപിഐ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സബാദ് വിപി അധ്യക്ഷത വഹിച്ച യോഗം വടകര നിയോജക മണ്ഡലം ജോ സെക്രട്ടറി അൻസാർ യാസർ,പഞ്ചായത്ത് ജോ സെക്രട്ടറിമാരായ സമ്രം എബി,സനൂജ് ബാബരി കമ്മിറ്റി അംഗങ്ങളായ നസീർ കൂടാളി,റഹീസ് ബാബരി എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സെക്രട്ടറി മനാഫ് കുഞ്ഞിപ്പള്ളി സ്വാഗതവും,ട്രഷറർ സാഹിർ പുനത്തിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post