o മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ വർദ്ധനവ്. ബോണസ് 13.8%
Latest News


 

മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക് 950 രൂപ വർദ്ധനവ്. ബോണസ് 13.8%

 മാഹിയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക്  950 രൂപ വർദ്ധനവ്.  ബോണസ്  13.8% 



മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പ് ജീവനക്കാർക്ക്   950 രൂപ ശമ്പള വർദ്ധനവ് അനുവദിച്ചു. ബോണസ് 13.8% വും നൽകുവാൻ തീരുമാനമായി.മാഹി ലേബർ ഓഫീസർ കെ. മനോജ് കുമാറിൻ്റെ സാന്നിധ്യത്തിൽ സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളും, പമ്പുടമകളും വ്യാഴാഴ്ച്ച പങ്കെടുത്ത ചർച്ചയിലാണ് തീരുമാനമായത്.പുതിയ ശമ്പള നിരക്ക് ആഗസ്റ്റ്‌ മാസത്തിൽ പ്രാബല്യത്തിൽ വരും.. മാഹി മേഖലയിലെ 23 പെട്രോൾ പമ്പുകളിലെ 500 ൽ പരം  ജീവനക്കാർക്കാണ്  ആനുകൂല്യം ലഭിക്കുക.

     പമ്പുടമകളെ പ്രതിനിധീകരിച്ച്  മാഹി പെട്രോൾ പമ്പ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി.ൻ.ഗണേശൻ, സെക്രട്ടറി കെ.സുജിത്ത്, കെ.മജീദ്, ധനേഷ്,  കെ.പി.ഹരീഷ് എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സംയുക്ത ട്രേഡ് യൂനിയൻ നേതാക്കളായ  എ.പ്രേമരാജൻ, ഹാരിസ് പരന്തിരയാട്ട്, പി.സി.പ്രകാശൻ (സി.ഐ.ടി.യു), സത്യൻ കുനിയിൽ ,ഇ .രാജേഷ്, കെ.ടി. സത്യൻ (ബിഎംഎസ്), കെ.മോഹനൻ (ഐ.ൻ.ടി.യു.സി) എന്നിവരും ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post