*ആശുപത്രിയിൽ നിന്നും മലിന ജലം പുറത്തേക്കൊഴുകുന്നതായി പരാതി*
മാഹി: മാഹി ആശുപത്രിയിൽ നിന്നെത്തുന്ന മലിന ജലം പഴയ ടി ബി വാർഡിന് ഗേറ്റിന് സമീപത്തെ ഓടയിൽ നിന്നാണ് റോഡിലേക്കൊഴുകുന്നത്
വെള്ളമൊഴുകുന്ന സമയത്ത് ദുർഗന്ധവുമുണ്ട്
വെള്ള ഒഴുകിയ ഭാഗത്തെ ഇൻ്റർലോക്കുകൾ നിറം മാറിയിരിക്കുകയാണ്
ഇതേ പറ്റി പ്രദേശവാസികൾ പരാതിയുമായി ചെന്നപ്പോൾ ലാബിൽ നിന്നുള്ള വെള്ളമാണ് പുറത്തേക്കൊഴുകുന്നത് എന്ന മറുപടിയാണ് ലഭിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു
ലാബിലെ വെള്ളം ഓടയിലേക്ക് ഒഴുക്കിവിടാമോ എന്ന ചോദ്യത്തിന് മറുപടി ലഭിച്ചില്ല എന്ന് നാട്ടുകാർ പറഞ്ഞു
ആ ഭാഗത്തെ ഓവ് ചാലാവട്ടെ മണ്ണ് മൂടിയിരിക്കുകയാണ്
മഴക്കാലമായാൽ വീട് കയറി ചിരട്ടയിലും ടയറിലും വെള്ളം കെട്ടിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്ന ആരോഗ്യ വകുപ്പിന് മുക്കിൻ തുമ്പത്തെ മലിനജലത്തിൻ്റെ ദുർഗന്ധം അറിയുന്നില്ലെയെന്നാണ് നാട്ടുകാരുടെ ചോദ്യം
Post a Comment