കാറ്റിലും മഴയിലും വൈദ്യുതി ലൈനിൽ തുടരെ തുടരെ മരങ്ങൾ പൊട്ടി വീണു.
കർമ്മ നിരതരായി മാഹി വൈദ്യുതി വകുപ്പ് ജീവനക്കാർ
മാഹി: വ്യാഴാഴ്ച രാത്രി മഴയോടൊപ്പം ആഞ്ഞുവീശിയ കാറ്റിൽ മാഹി മേഖലയിൽ വൈദ്യുതി ലൈനിൽ പല ഭാഗങ്ങളിലും മരങ്ങൾ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായിരുന്നു. പന്തക്കൽ പ്രദേശത്ത് കുന്നുമ്മൽപ്പാലത്തിന് സമീപം ലൈനിൽ പടു മരം പൊട്ടിവീണു. മൂലക്കടവ് ഗവ -എൽ.പി.സ്കൂളിന് സമീപം പ്ലാവ് മരം ലൈനിൽ വീണു.ഇടയിൽ പീടികയിൽ തെങ്ങ് വീണു - പള്ളുരിലും, മാഹിയിലും അങ്ങിങ്ങായി ലൈൻ തകരാറിലായി പ്രദേശം ഇരുട്ടിലാവുകയായിരുന്നു.
അംഗബലം കുറവെങ്കിലും മാഹി വൈദ്യുതി വകുപ്പ് അസി.എഞ്ചിനീയറുടെയും, ലൈൻ സൂപ്ര വൈസർമാരുടേയും നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ രാത്രി തന്നെ ആരംഭിച്ചു.അർധരാത്രി പിന്നിട്ട് പുലർച്ചെ 3 മണിയോടെ പ്രവൃത്തി മുഴുമിപ്പിച്ച് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു
Post a Comment