മാഹിക്കാർക്ക് ഒബിസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ വിവേചനം :പുതുച്ചേരി മുഖ്യമന്ത്രിക്കും ഗവർണർക്കും പരാതി
മാഹി :മയ്യഴിയിൽ ജനിച്ചുവളർന്ന വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സംവരണ സീറ്റിലേക്ക് അപേക്ഷിക്കാൻ ഒബിസി സർട്ടിഫിക്കറ്റ് അനുവദിക്കുന്നില്ലെന്ന് പരാതി. ജനിച്ച് പത്തും പതിനഞ്ചും വർഷമായി താമസിക്കുന്നവർക്ക് മൈഗ്രേറ്റഡ് ഒബിസി സർട്ടിഫിക്കറ്റാണ് നൽകുന്നത്. സീറ്റ് സംവരണത്തിന് പരിഗണിക്കാൻ ഈ സർട്ടിഫിക്കറ്റ് പര്യാപ്‌തമല്ല. ഇവരെ ജനറൽ കാറ്റഗറിയായി
പരിഗണിച്ചാണ് അഡ്‌മിഷൻ നൽകുക. സംവരണ ആനുകൂല്യങ്ങൾക്കും അർഹതയുണ്ടാകില്ല. മെഡിക്കൽ, എൻജിനിയറിങ്ങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളിൽ അപേക്ഷിക്കുന്ന വിദ്യാർഥികളെ ഇത് ബാധിക്കും. പുതുച്ചേരി സർക്കാർ സർക്കു ലർ പ്രകാരം കുട്ടിയുടെ അച്ഛൻ കേരളത്തിൽ ജനിച്ചതാണെങ്കിൽ, മാഹിയിൽ സ്ഥിരതാമസ മാണെങ്കിലും മൈഗ്രേറ്റഡ് ഒബി സി സർട്ടിഫിക്കറ്റേ അനുവദിക്കൂ എന്നാണ് ഔദ്യോഗിക വിശദീകരണം. അതേ സമയം, മാതാപിതാക്കളിൽ ഒരാൾ മയ്യഴിയിൽ ജനിച്ചുവളർന്നതും ഒരേ ജാതിയിൽപെട്ടവരും സ്ഥിരതാമസക്കാരു മാണെങ്കിൽ സർട്ടിഫിക്കറ്റ് അനുവദിക്കാമെന്ന് വ്യവസ്ഥയുള്ളതായി പരാതിക്കാർ പറയുന്നു. സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിലെ വിവേചനം സംബന്ധിച്ച് പുതുച്ചേരി മുഖ്യമന്ത്രിക്കും ലെഫ്. ഗവർണർക്കും നിരവധിപ്പേരാണ് പരാതി അയച്ചത്.
Post a Comment