o ഏകദിന സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Latest News


 

ഏകദിന സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഏകദിന സാഹിത്യ ക്യാമ്പ് ഉദ്ഘാടനം ചെയ്തു



പള്ളൂർ വി.എൻ. പുരുഷോത്തമൻ ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണത്തിൻ്റെ ഭാഗമായി  സ്കൂൾ ഭാഷാ  ക്ലബ്ബ് സംഘടിപ്പിച്ച ഏകദിന സാഹിത്യ ക്യാമ്പ് എം മുകുന്ദൻ ഉദ്ഘാടനം 


എഴുത്തുകാരനും കാസർകോഡ് എൻഡോസൾഫാൻ ബാധിതർക്കു തുണയായ സ്നേഹവീട് പ്രവർത്തകനുമായ അംബികാസുതൻ മാങ്ങാട് ചടങ്ങിൽ മുഖ്യാതിഥിയായി.

വൈസ് പ്രിൻസിപ്പൽ കെ. പ്രേമാനന്ദൻ യോഗത്തിൽ 

അധ്യക്ഷത വഹിച്ചു. 


വിദ്യാലയത്തിലെ  കുട്ടികളുടെ ഭാഷാ ക്ലബ്ബും അധ്യാപകരും ചേർന്നു  സമാഹരിച്ച പതിനയ്യായിരം രൂപ എൻഡോസൾഫാൻ ദുരിത ബാധിതർക്കുള്ള സ്നേഹവീട് ചികിത്സാ  പദ്ധതിയിലേക്കു വേണ്ടി അംബികാസുതൻ മാങ്ങാടിനു കൈമാറി


മാഹി വിദ്യാഭ്യാസ വകുപ്പ് മേലധ്യക്ഷ  എം.എം. തനൂജ മുഖ്യഭാഷണം നടത്തി. 

സിനിമാ പിന്നണി ഗായകൻ എം. മുസ്തഫ

ആശംസകൾ നല്കി.


വായന മാസാചരണത്തിൻ്റെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു.


കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്തു മാസിക എം.മുകുന്ദൻ പ്രകാശനം ചെയ്തു.


എസ്. ശിവാനി , പി.നിവേദ്യ ,ശാരി കൃഷ്ണ എന്നിവർ കവിതകൾ അവതരിപ്പിച്ചു.


സ്കൂൾ ഹരിത ഗേഹത്തിൽ ഓർമ്മ മരമായി വിശിഷ്ടാതിഥികൾ മാവിൻ തൈകൾ നട്ടു.


ഉദ്ഘാടന സമ്മേളനത്തിനു ക്യാമ്പ് ഡയറക്ടർ  കെ.കെ. സ്നേഹ പ്രഭ സ്വാഗതവും സീനിയർ ലക്ച്ചറർ എം.കെ. ബീന നന്ദിയും പറഞ്ഞു.


തുടർന്ന് നാടക പ്രവർത്തകനും ഭാഷാധ്യാപകനുമായ വേണുദാസ് മൊകേരി, സംസ്ഥാന തല പരിശീലകയും സി. നിഷാറാണി എന്നിവരുടെ നേതൃത്വത്തിൽ സാഹിത്യ ക്യാമ്പു നടന്നു.

Post a Comment

Previous Post Next Post