മാഹിയിലെ പെട്രോൾ പമ്പ് തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളി വിടരുത് - ബിഎംഎസ്
മാഹി: മാഹി മേഖലയിലെ പെട്രോൾ പമ്പുകളിലെ തൊഴിലാളികളെ പണിമുടക്കിലേക്ക് തള്ളിവിടരുതെന്ന് മാഹി മേഖല പെട്രോൾ പമ്പ് തൊഴിലാളി സംഘ് (ബി എം എസ് ) എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.
ശമ്പള വർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ട് മാഹിയിലെ പെട്രോൾപമ്പ് തൊഴിലാളികൾ സൂചനാ പണിമുടക്കിലേക്ക്.നോട്ടീസ് കൊടുത്തിട്ട് നാല് മാസം പിന്നിട്ടിട്ടും വർദ്ധനവ് അനുവദിക്കാനോ അനുരജ്ജന ചർച്ച നടത്താനോ തൊഴിൽ ഉടമകളോ തൊഴിൽ വകുപ്പോ ഇതുവരെ തയ്യാറാവാത്തതിനാൽ സൂചനാ പണിമുടക്ക് നടത്താൻ 20.07.25 ന് ഞായറാഴ്ച മാഹിയിൽ നടന്ന യോഗം തീരുമാനിച്ചു.
സൂചന പണിമുടക്കത്തിനു ശേഷവും പ്രശ്നപരിഹാരത്തിന് ബദ്ധപ്പെട്ടവർ തയ്യാറായില്ലെങ്കിൽ മാഹിയിൽ ശക്തമായ സമരത്തിന് തൊഴിലാളികൾ നിർബദ്ധിതമാകുമെന്നും യോഗം വിലയിരുത്തി. യോഗത്തിൽ പ്രസിഡണ്ട് അനീഷ് കൊള്ളുമ്മൽ അദ്ധ്യക്ഷത വഹിച്ചു. സത്യൻ കുനിയിൽ, കെ.ടി. സത്യൻ, പി.കെ. സജീവൻ,രൂപേഷ് ചാലക്കര തുടങ്ങിയവർ സംസാരിച്ചു.
Post a Comment