പ്രചരണ ജാഥക്ക് സ്വീകരണം
ന്യൂമാഹി : കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ - ജനവിരുദ്ധ നയങ്ങൾക്കെതിരെ ജൂലായ് 9 ന് നടക്കുന്ന ദേശീയ പൊതുപണിമുടക്കിൻ്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ നേതൃത്വത്തിൽ സി ഐ ടി യു സംസ്ഥാന സെക്രട്ടറി ഒ സി ബിന്ദു നയിക്കുന്ന തലശ്ശേരി ഏറിയ പ്രചരണ ജാഥക്ക് പെരിങ്ങാടി പോസ്റ്റാഫീസ് പരിസരം, ന്യൂമാഹി ടൗൺ,കുറിച്ചിയിൽ ടൗൺ എന്നി കേന്ദ്രങ്ങളിൽ സ്വീകരണം നൽക്കി. സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ലീഡർ ഒ സി ബിന്ദു, ടി രാഘവൻ, എം എ സുധീഷ്, പി പ്രമോദ്, ടി എം സുരേഷ് കുമാർ, എൻ മഗേഷ്, പി പി രഞ്ചിത്ത്, തയ്യിൽ രാഘവൻ, കെ പി പ്രമോദ് എന്നിവർ സംസാരിച്ചു. ജൂലായ് 2 ന് കതിരൂരിൻ നിന്ന് ആരംഭിച്ച പ്രചരണജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം കോടിയേരി പാറാലിൽ സമാപിച്ചു.
Post a Comment