*മാഹി ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ സസ്പെൻഷൻ നടപടി പിൻവലിച്ചു*
ചില തെറ്റായ കാരണങ്ങളാൽ പുതുച്ചേരി സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി സസ്പെൻഡ് ചെയ്ത മാഹി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി പുന:സ്ഥാപിച്ചതായി സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡണ്ട് എ.മുഹമ്മദലി മരിക്കാർ അറിയിച്ചു. നിലവിലുള്ള കമ്മിറ്റി കാലാവധി പൂർത്തീകരിക്കുന്നത് വരെ സജീവ പ്രവർത്തനവുമായി മുമ്പോട്ട് പോകണമെന്നും അറിയിച്ചു. സസ്പെൻറ് ചെയ്ത കമ്മിറ്റിക്ക് പകരം മാഹിയിൽ അഡ്ഹോക്ക് കമ്മിറ്റി ഏർപ്പെടുത്തുകയും മുപ്പത് ദിവസത്തിനുള്ളിൽ പകരം കമ്മിറ്റി നിലവിൽ വരണമെന്ന് അറിയിച്ചിട്ട് പുതിയ കമ്മിറ്റി രൂപീകരിക്കാൻ അഡ്ഹോക് കമ്മിറ്റിക്ക് സാധിച്ചില്ല.
കാലാവധി കഴിഞ്ഞതിന്റെ അടിസ്ഥാനത്തിൽ പഴയ കമ്മിറ്റി പുന:സ്ഥാപിക്കുകയാണ് ഉണ്ടായത്.
Post a Comment