o കൊതുകുശല്യം രൂക്ഷം: നിവാരണ പ്രവർത്തനം നടത്തണം
Latest News


 

കൊതുകുശല്യം രൂക്ഷം: നിവാരണ പ്രവർത്തനം നടത്തണം

 കൊതുകുശല്യം രൂക്ഷം: നിവാരണ പ്രവർത്തനം നടത്തണം



മാഹി: മാഹിയിലെ വിവിധ പ്രദേശങ്ങളിൽ കൊതുകുശല്യം രൂക്ഷമായിരിക്കയാണ്. മഴയെ തുടർന്ന് ഓടകൾ, വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങൾ, ചപ്പു ചവറുകൾ കെട്ടി കിടക്കുന്നയിടങ്ങൾ എന്നിവിടങ്ങളിലാണ് കൊതുക് ശല്യം രൂക്ഷമായിരിക്കുന്നത്.


ഇതു കാരണം സാംക്രമികരോഗങ്ങൾ പടരാൻ സാധ്യതയെറെ യാണ്. ആയതിനാൽ ഫോഗിംങ്ങ് ഉൾപ്പെടെയുള്ള കൊതുകു നശീകരണ പ്രവർത്തി നടത്താൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രിയദർശിനി സോഷ്യൽ ആക്ഷൻ ഫോറം ഭാരവാഹികൾ ആവശ്യപ്പെട്ടു. മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, നഗരസഭ കമ്മീഷണർ എന്നിവർക്ക് നിവേദനം നൽകി. ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കമ്മീഷണർ അറിയിച്ചു.

Post a Comment

Previous Post Next Post