*വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു*
മാഹി:ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ജൂലൈ 9 ന് നടക്കുന്ന ദേശീയ പണിമുടക്കിന്റെ സന്ദേശവുമായി മാഹിയിൽ വാഹന പ്രചരണ ജാഥ നടത്തി.
മാഹി ടൗണിൽ STU നേതാവ് ഇകെ ഹാഷിമിന്റെ അധ്യക്ഷതയിൽ നടന്ന പ്രചരണ ജാഥ CITU തലശ്ശേരി ഏരിയ പ്രസിഡന്റ് ടി. രാഘവൻ ഉദ്ഘാടനം ചെയ്തു.
ജാഥ ലീഡർ INTUC മേഖലാ വർക്കിംഗ് പ്രസിഡന്റ് കെ മോഹനൻ, വടക്കൻ ജനാർദനൻ, ഹാരിസ് പരന്തിരാട്ട്, വി ജയബാലു, യൂ ടി സതീശൻ, രെജിലേഷ് കെ പി, പാലക്കൽ സാഹിർ, പി കെ ഷൗക്കത്ത് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു. ജാഥ രാത്രി മൂലക്കടവിൽ സമാപിച്ചു.
Post a Comment