o ചൊക്ലി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു
Latest News


 

ചൊക്ലി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു

 ചൊക്ലി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം നടന്നു



ചൊക്ലി :ചൊക്ലി ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോദ്ഘാടനം ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ നിർവഹിച്ചു.ചൊക്ലി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ കെ എ ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു.ചമ്പാട് വെസ്റ്റ് യുപി സ്കൂൾ പ്രഥമാധ്യാപകൻ വി പി രജിലേഷ് സ്വാഗതം പറഞ്ഞു.വാർഡ് മെമ്പർ ഹഫ്സത്ത് ഇടവലത്ത്,പിടിഎ പ്രസിഡണ്ട് പി വി പ്രദീപൻ,മദർ പീടിക പ്രസിഡണ്ട് വി പി നസീറ,ചൊക്ലി ബിപിസി കെ പി സുനിൽ ബാൽ,അക്കാദമിക്ക് കൗൺസിൽ സെക്രട്ടറി സി സി നിഷാനന്ദ്, എച്ച് എം ഫോറം ട്രഷറർ എം പി റസിയ, വിദ്യാരംഗം കോർഡിനേറ്റർ സുനേഷ് മലയിൽ എന്നിവർ സംസാരിച്ചു. റംഷി പട്ടുവത്തിന്റെ നാടൻപാട്ട് ശില്പശാലയും ഉണ്ടായിരുന്നു

Post a Comment

Previous Post Next Post