o ഫിഷറീസ് വകുപ്പ് ക്യാഷ് അവാർഡ് : മുക്കുവ സമുദായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു
Latest News


 

ഫിഷറീസ് വകുപ്പ് ക്യാഷ് അവാർഡ് : മുക്കുവ സമുദായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു

 *ഫിഷറീസ് വകുപ്പ് ക്യാഷ് അവാർഡ് : മുക്കുവ സമുദായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു*



പുതുച്ചേരി സംസ്ഥാനത്തെ മുക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിക്കുവേണ്ടി മുൻവർഷത്തിലേതു പോലെ 2024-2025 അദ്ധ്യയന വർഷത്തിൽ SSLC/CASE/METRIC/BREVET/+2 എന്നീ കോഴ് സുകളിൽ 60% കൂടുതൽ മാർക്കു നേടി വിജയിച്ച വിദ്യാർത്ഥികൾക്ക് കാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 70 ശതമാനത്തിനു മുകളിൽ മാർക്ക് ലഭിച്ചവർക്ക് 7500/-,15000/- രൂപയും 60% നും 70% നും ഇടയിൽ മാർക്ക് ലഭിച്ചവർക്ക് 5000/-, 7000/- രൂപ എന്നീ ക്രമത്തിലാണ് ക്യാഷ് അവാർഡ് ലഭിക്കുക.

അർഹരായ മാഹിയിലെ മുക്കുവ സമുദായത്തിൽപ്പെട്ട വിദ്യാർഥികൾ നിർദിഷ്ട ഫോറം പൂരിപ്പിച്ച് പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് മാർക്ക് ലിസ്റ്റ് കോപ്പി, സ്ഥിര താമസ, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, ബാങ്ക് അക്കൗണ്ട് കോപ്പി, റേഷൻ കാർഡ് കോപ്പി, ഫോൺ നമ്പർ സഹിതം പഠിച്ച സ്‌കൂളിന്റെ ഹെഡ്‌മാസ്റ്റർ/പ്രിൻസിപ്പാൾ മുഖാന്തിരം സാക്ഷ്യപ്പെടുത്തി ജൂലയ് 31 നു മുൻമ്പായി മാഹി ഫിഷറീസ് ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ ജൂലയ് 18 മുതൽ ഓഫീസിൽ നിന്നും ലഭിക്കുന്നതാണെന്ന് ഫിഷറീസ് ഓഫീസർ അറിയിച്ചു. 


Post a Comment

Previous Post Next Post