യു കെ സലീം രക്തസാക്ഷി ദിനാചരണം
ന്യൂമാഹി : ഡിവൈഎഫ്ഐ പ്രവർത്തകൻ യുകെ സലീമിന്റെ 17-ാം രക്തസാക്ഷിത്വ വാർഷിക ദിനം ആചരിച്ചു.സലിം കുത്തേറ്റ് വീണ ഉസ്സൻമൊട്ടയിൽ പ്രഭാതഭേരിയും പുഷ്പ്പാർച്ചനയും അനുസ്മരണം നടന്നു സിപിഐ എം തലശ്ശേരി ഏറിയ സെക്രട്ടറി സി കെ രമേശൻ അനുസ്മരണം ഉദ്ഘാടനം ചെയ്തു. കെ. ജയപ്രകാശൻ അധ്യക്ഷത വഹിച്ചു. പി പി രഞ്ചിത്ത്, അർജുൻ പവിത്രൻ, ഫിദ പ്രദീപ്, പി കെ അബ്ദുൾ ഷിനോഫ്, സി വി ഹേമന്ത് എന്നിവർ സംസാരിച്ചു.
വി എസ് അച്യുതാനന്ദൻ്റെ നിര്യാണത്തെ തുടർന്ന് ബഹുജന പ്രകടനവും പൊതുയോഗവും ഒഴിവാക്കി
2008 ജൂലായ് 23 നാണ്
ഉസ്സൻമൊട്ടയിൽ വെച്ച് ഡി വൈ എഫ് ഐ വില്ലേജ് സമ്മേളനത്തിൻ്റെ പോസ്റ്റർ പതിക്കുമ്പോയാണ് യു കെ സലീം കുത്തേറ്റ് കൊല്ലപ്പെട്ടത്
Post a Comment