*അദ്ധ്യാപകരും പാഠപുസ്തകവുമില്ല: രക്ഷിതാക്കൾ ഭീമ ഹരജി നൽകി*
ഈസ്റ്റ് പള്ളൂർ അവറോത്ത് ഗവ.മിഡിൽ സ്കൂളിലെ അദ്ധ്യാപകരുടെയും പാഠപുസ്തകങ്ങളുടെയും ക്ഷാമമുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉടൻ പരിഹരിച്ച് പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അധികാരികൾക്ക് ഭീമ ഹരജി നൽകി. അധ്യയന വർഷം ആരംഭിച്ചിട്ട് മൂന്നു മാസം പിന്നിട്ടിട്ടും എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ ലഭിച്ചിട്ടില്ല, അറബിക് ഭാഷാധ്യാപകൻ ഇല്ല. ജൂൺ മാസത്തിൽ മാറ്റിയ ഗണിതാധ്യാപകന് പകരം ഇതുവരെ ആരെയും നിയമിച്ചിട്ടില്ല.
വിദ്യാഭ്യാസ മന്ത്രി, എം.എൽ.എ, ചീഫ് സെക്രട്ടറി, വിദ്യാഭ്യാസ ഡയറക്ടർ, റീജ്യണൽ അഡ്മിനിസ്ട്രേറ്റർ, സി.ഇ.ഒ എന്നിവർക്ക് നിവേദനം നൽകി.
രക്ഷിതാക്കളായ സനോഷ്, നിജിഷ, ഫസീല ഫൈസൽ, അൻസിയ, ഷാനിദ എന്നിവരാണ് നിവേദനം നൽകിയത്.
Post a Comment