*മയ്യഴി വിമോചന വാർഷികദിനം: അനുസ്മരണ റാലിയും പുഷ്പാർച്ചനയും നടത്തി*
മാഹി: മയ്യഴി വിമോചന വാർഷിക ദിനത്തിൽ മാഹി ടാഗോർ പാർക്കിലെ വിമോചന സമര സേനാനികളുടെ സ്‌മാരക സ്തൂപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ റാലിയും നടത്തി. മയ്യഴിയുടെ വിമോചനത്തിനായി സ്വാതന്ത്ര്യ സമര പോരാളികൾ നടത്തിയ മയ്യഴി വിമോചന മാർച്ചിൻ്റെ സ്മരണ പുതുക്കിയാണ്, 71-ാം വിമോചന വാർഷിക ദിനത്തിൽ അനുസ്മണ റാലി നടത്തിയത്. സ്റ്റാച്യു ജംഗഷനിൽ മഹാത്മജിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയതിനു ശേഷമാണ് സ്മൃതി സ്തൂപത്തിലേക്ക് അനുസ്മരണ റാലി നടത്തിയത്. ഐ.കെ.കുമാരൻ മാസ്റ്റർ സ്‌മാരക മന്ദിരത്തിന്റെ ആഭിമുഖ്യത്തിൽ ടാഗോർ പാർക്കിലെ സ്മൃതി മണ്ഡപത്തിൽ നടത്തിയ അനുസ്‌മരണ യോഗത്തിൽ പ്രസിഡണ്ട് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ മുൻ വൈസ് ചെയർമാൻ പി.പി.വിനോദ് യോഗം ഉദ്ഘാടനം ചെയ്തു. കിഴന്തൂർ പത്മനാഭൻ, കെ.മോഹനൻ, സത്യൻ കോളോത്ത്, ചാലക്കര പുരുഷു, ടി.എം.സുധാകരൻ, കെ.ഹരീന്ദ്രൻ, എം.എ.കൃഷ്ണൻ സംസാരിച്ചു.
Post a Comment