o തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. തലശ്ശേരി സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ
Latest News


 

തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. തലശ്ശേരി സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

 *തലശ്ശേരിയിൽ വൻ ലഹരിമരുന്ന് വേട്ട. തലശ്ശേരി സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ* 


തലശ്ശേരി എ.സി.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് തലശ്ശേരി നഗര മധ്യത്തിലെ  ഒരു ലോഡ്ജിൽ നിന്നും എസ്.ഐ.ഷമീലും ലഹരി വിരുദ്ധ സ്ക്വാഡും ' നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി   തലശ്ശേരി ടെബിൾ ഗേറ്റിലെ റംലാസ് വീട്ടിൽ നദീം, എറണാകുളം പള്ളുരുത്തി സ്വദേശി റിഷാദ് എന്നിവർ പിടിയിലായത്.ഇവരിൽ നിന്ന് 15.49 ഗ്രാം എം.ഡി.എം.എ,5.61 ഗ്രാം കഞ്ചാവ്, 3.07 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയാണ് പിടികൂടിയത്.വിപണിയിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരി മരുന്നാണ് തലശ്ശേരി പോലീസ് പിടികൂടിയത്.ഇന്നലെ രാത്രി നടന്ന പരിശോധന പുലർച്ചെ വരെ നീണ്ടുനിന്നു. ഇതിൽ കൂടുതൽ പ്രതികൾ ഉള്ളതായും വിവരം ഉണ്ട്.പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.





Post a Comment

Previous Post Next Post