സാമൂഹ്യ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണവും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പുതപ്പുകൾ, പാദരക്ഷകൾ എന്നിവയുടെ വിതരണവും നടന്നു
മാഹി സാമൂഹ്യ ക്ഷേമ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കുള്ള സൈക്കിൾ വിതരണവും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കുമുള്ള പുതപ്പുകൾ, പാദരക്ഷകൾ എന്നിവയുടെ വിതരണവും സാമൂഹിക ക്ഷേമ ക്യാമ്പും ജൂലൈ 11രാവിലെ 10:45 ന് മാഹി ഇ.വൽസരാജ് സിൽവർ ജൂബിലി ഹാളിൽ വെച്ച് നടന്നു. റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാറിന്റെ അദ്ധ്യക്ഷതയിൽ രമേശ് പറമ്പത്ത് എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് നിയമപരമായ രക്ഷാകർതൃ സർട്ടിഫിക്കറ്റിനുള്ള അപേക്ഷകളും മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും സഹായ ഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിനുള്ള അപേക്ഷയും ക്യാമ്പിൽ വെച്ച് സ്വീകരിചു.
സോഷ്യൽ വെൽഫെയർ ഇൻ ചാർജ് എസ് കാർത്തിക്ക്, അഡ്മിനിസ്ട്രേറ്റർ ഓഫീസ് സൂപ്രണ്ട് , കുനിയിൽ രാധാകൃഷ്ണൻ ,കോർപ്പറേഷൻ സ്റ്റാഫ് പ്രതാപൻ, എന്നിവർ സംസാരിച്ചു.
ഷാരോൺ സൊസൈറ്റി മെംബർ ഇളങ്കോ,സാമൂഹിക ക്ഷേമ പദ്ധതികളെക്കുറിച്ചുള്ള ബോധവത്കരണം നടത്തി
Post a Comment