o ലോഗൻസ് റോഡ് നവീകരണം ഇനിയും താമസിച്ചാൽ സഹന സമരം
Latest News


 

ലോഗൻസ് റോഡ് നവീകരണം ഇനിയും താമസിച്ചാൽ സഹന സമരം

 ലോഗൻസ് റോഡ് നവീകരണം ഇനിയും താമസിച്ചാൽ സഹന സമരം



തലശ്ശേരി:ഒരുമാസത്തിനകം പണിതീർത്ത് തുറന്ന് നൽകാമെന്ന ഉറപ്പിൽ നവീകരണ പ്രവൃത്തികൾ തുടങ്ങിയ നഗര മധ്യത്തിലെ ലോഗൻസ് റോഡ് രണ്ട് മാസത്തിലേറെകഴിഞ്ഞിട്ടുംപൂർത്തിയാക്കാനാവാത്തതിൽ കടുത്ത പ്രതിഷേധവുമായി വ്യാപാരി സംഘടന രംഗത്ത്. രണ്ടും മൂന്നും തൊഴിലാളിളെ ഉപയോഗിച്ച് ഇഴഞ്ഞു നടക്കുന്ന നവീകരണം കൂടുതൽ തൊഴിലാളികളെ നിയോഗിച്ച് യുദ്ധകാലാടിസ്ഥാനത്തിൽ നിർവ്വഹിച്ച് പൂർത്തിയാക്കണമെന്നും, ഇനിയും താമസിച്ചാൽ ഇതര കച്ചവട സംഘടനകളുമായി ആലോചിച്ച് സംയുക്ത സഹന സമരം ആരംഭിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതിതലശ്ശേരി യൂനിറ്റ് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. ഏറെ ശോചനീയമാണ് ലോഗൻസ് റോഡിലെ കച്ചവടക്കാരുടെ അവസ്ഥയെന്ന് ജനറൽ സിക്രട്ടറി സി.സി. വർഗ്ഗീസ് പറഞ്ഞു. ചെറുകിട, ഇടത്തരം കച്ചവടക്കാരിൽ പലർക്കും .കടകളുടെ വാടക പോലും കൃത്യമായി നൽകാനാവുന്നില്ല. സാധനങ്ങൾ വാങ്ങാൻ ആളുകൾ എത്താത്തതിനെ തുടർന്ന് ഏതാനും കടകൾ പൂട്ടി. ഇരു ചക്ര വാഹനങ്ങൾ പോലുംകടയുടെ മുൻപിൽ നിർത്തിയിടാൻ പൊലീസ് അനുവദിക്കുന്നില്ല.. ജനങ്ങൾ തലശ്ശേരിയിലേക്ക് സാധനം വാങ്ങാൻ വരാൻ മടിക്കുകയാണ്. പ്രശ്ന‌ം സ്ഥലം എം.എൽ.എ കൂടിയായസ്‌പീക്കറുടെയും നഗരസഭാ അധികാരികളുടെയും ശ്രദ്ധയിൽ ഒട്ടേറെ തവണ പെടുത്തിയെങ്കിലും പരിഹാരം ഇതേവരെ ഉണ്ടായില്ലെന്ന് സംഘടനാ ഭാരവാഹികളായ വി. കെ. ജവാദ് അഹമ്മദ്, കെ.എൻ.പ്രസാദ്, പി.കെ. നിസാർ, പി.വി. നൂറുദ്ദീൻ, രമേശ് ബാബു, റാഫി ഹാജി, സിസാർ, എം.പി. ഇർഷാദ്, ആഷിഖ് എന്നിവരും പറഞ്ഞു.

Post a Comment

Previous Post Next Post