ശക്തമായ കാറ്റിൽ കടയുടെ ഷീറ്റ് പാറി വീണ് ഓട്ടോറിക്ഷയുടെ മുൻഭാഗം തകർന്നു
മാഹി: ഇന്ന് വൈകിട്ട് വീശിയ ശക്തമായ കാറ്റിലാണ് മാഹി പാറക്കലിലെ മത്സ്യമാർക്കറ്റിന് സമീപത്തെ രാജ് എൻ്റർപ്രൈസസ് കടയുടെ മുകളിൽ പാകിയ ഷീറ്റ് പാറി നൂറ് മീറ്റർ ദൂരത്തിൽ
ബീച്ച് റോഡിൽ നിന്നും യാത്രക്കാരുമായി മെയിൻ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന സന്ധ്യാദീപം എന്ന ആപ്പെ ഓട്ടോറിക്ഷയുടെ മുകളിൽ വീണത്
യാത്രക്കാരും, ഡ്രൈവറും പരിക്കേല്ക്കാതെ രക്ഷപ്പെട്ടു.
മാഹി പാറക്കലിലെ വിനോദിൻ്റെ ഉടമസ്ഥതയിലുള്ളതാണ് ഓട്ടോറിക്ഷ .
ഷീറ്റ് വീണ് ഓട്ടോയുടെ മുൻഭാഗം പാടെ തകർന്നു
ഏകദേശം മുപ്പതിനായിരം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്
മാഹി പോലീസ് സംഭവസ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു
Post a Comment