അന്ധവിശ്വാസങ്ങൾക്കും, അനാചാരങ്ങൾക്കും, ലഹരിക്കുമെതിരെ
അണിനിരക്കുക
ന്യൂമാഹി : അന്ധവിശ്വസങ്ങൾക്കും, അനാചാരങ്ങൾക്കും ലഹരിക്കുമെതിരെ അണിനിരക്കണമെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ
ന്യൂമാഹി വില്ലേജ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു
ഈയ്യത്തുങ്കാട് ശ്രീനാരായണ വിലാസം സീനിയർ ബേസിക്ക് സ്കൂളിൽ ജില്ലാ കമ്മിറ്റിയംഗം വി സതി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ. സുനിത, കെ ഷീബ, കെ എസ് ഷർമ്മിള എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. എം കെ ലത രക്തസാക്ഷി പ്രമേയവും കെ എസ് ഷർമ്മിള അനുശോചന പ്രമേയവും അവതരിപ്പിച്ചു.
വില്ലേജ് സെക്രട്ടറി സി കെ റീജ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തലശ്ശേരി ഏറിയ സെക്രട്ടറി എ കെ ശോഭ , പി ശ്രീജ, സി വി അജിത, കെ ഷാജിത, കെ കെ സുബീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി കെ സുനിത (പ്രസിഡണ്ട്) പി കെ സുവിന്ദ, എ കെ ലീന (വൈസ് പ്രസിഡണ്ട്മാർ) സി കെ റീജ (സെക്രട്ടറി) വി ശ്രീജ, കെ ഷീബ (ജോയൻ്റ് സെക്രട്ടറിമാർ) കെ എസ് ഷർമ്മിള (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
Post a Comment