o *കർക്കിടക വാവ് പിതൃതർപ്പണബലി ജൂലൈ 24 വ്യാഴാഴ്ച്ച*
Latest News


 

*കർക്കിടക വാവ് പിതൃതർപ്പണബലി ജൂലൈ 24 വ്യാഴാഴ്ച്ച*

 *കർക്കിടക വാവ് പിതൃതർപ്പണബലി ജൂലൈ 24 വ്യാഴാഴ്ച്ച* 



മാഹി: പിതൃതർപ്പണ ബലികർമ്മങ്ങൾക്കായി ക്ഷേത്രങ്ങളിൽ സൗകര്യമൊരുക്കിത്തുടങ്ങി

മാഹി ആന വാതുക്കൽ ക്ഷേത്രത്തിൽ കർക്കിടമാസ വിശേഷാൽ പൂജകൾ ഉണ്ടായിരിക്കും.

ജൂലൈ 20 ന് സുദർശന ഹോമം, തിലഹോമം, ജൂലൈ 22 ന് സർവ്വൈശ്വര്യ പൂജ, ജൂലൈ 24 ന് രാവിലെ 5 മണി മുതൽ അമാവാസി ബലിതർപ്പണം. 

ബലിതർപ്പണത്തിനായി ക്ഷേത്രക്കുളത്തിനോട് ചേർന്ന് സൗകര്യമൊരുക്കിയിട്ടുണ്ട്.


മാഹി മഞ്ചക്കൽ ശ്രീനാരായണ ഗുരു സേവാ സമിതിയിൽ കർക്കിടക അമാവാസി ദിനമായ ജൂലായ് 24 വ്യാഴാഴ്ച ബലിതർപ്പണത്തിന് പതിവനുസരിച്ചുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നതായി മഞ്ചക്കൽ ശ്രീനാരായണ മഠം സംഘാടകസമിതി അറിയിച്ചു.


ശ്രീ വേണുഗോപാല ക്ഷേത്രത്തിൽ


ശ്രീനാരായണഗുരു ഭക്തജനസഭയുടെ നേതൃത്വത്തിൽ

അമാവാസി തർപ്പണത്തിന്

 അഴിയൂർ ശ്രീ വേണുഗോപാല ക്ഷേത്രസന്നിധിയിൽ പതിവുപോലെ എല്ലാ സൗകര്യങ്ങളും ഉണ്ടായിരിക്കുന്നതാണെന്ന് സംഘാടകർ അറിയിച്ചു .

 ബലികർമ്മം കാലത്ത് 5.30 ന് ആരംഭിക്കുന്നതും തുടർന്ന് രാവിലെ 10 മണിക്ക് തിലഹോമവും നടത്തപ്പെടുന്നതാണ്. കർക്കടക മാസത്തിൽ എല്ലാ ഞായറാഴ്‌ചയും രാവിലെ 5. 30 ന് ഗണപതിഹോമം ഉണ്ടായിരിക്കുന്നതാണ്.



കർക്കടക രാമായണ മാസത്തോടനുബന്ധിച്ച്  2025 ആഗസ്റ്റ് 10 ന്

ഞായറാഴ്‌ച രാവിലെ 7 മണിക്ക്  അഷ്ടദ്രവ്യ മഹാഗ‌ണപതിഹോമം ഉണ്ടായിരിക്കും

 

ചോമ്പാല ആവിക്കര

കുരുക്ഷേത്ര ഗ്രാമസേവാ സമിതിയുടെ നേതൃത്വത്തിൽ ആവിക്കര കടപ്പുറത്ത് 

ചോമ്പാല ശ്രീ അന്നപൂർണേശ്വരി ക്ഷേത്രം മേൽശാന്തി പി വി അംബുജാക്ഷൻ തന്ത്രികളുടെ കാർമ്മികത്വത്തിൽ

കാലത്ത് 4 മണി മുതൽ 11 മണി വരെ

കർക്കിടകവാവ് ബലിതർപ്പണം ഉണ്ടായിരിക്കും

Post a Comment

Previous Post Next Post