*റോഡിൽ വെള്ളക്കെട്ട്*
പെരിങ്ങാടി പോസ്റ്റ് ഓഫീസ് ഒളവിലം റോഡിൽ ഖാദിരിയ്യ മദ്രസ്സ പരിസരം ഡ്രൈനേജിൽ വെള്ളം നിറഞ്ഞ് കവിഞ്ഞ് റോഡിൽ വെള്ളം കെട്ടി നിൽക്കുന്ന അവസ്ഥയാണ്. മഴക്കാല പൂർവ്വ ശുചീകരണം ഈ ഭാഗങ്ങളിൽ നടന്നിട്ടില്ലയെന്ന് നാട്ടുകാർ ആരോപിച്ചു.
പല പ്രാവശ്യം ഇത് പഞ്ചായത്ത് മെമ്പർമാരുടെ ശ്രദ്ധയിൽപ്പെടുത്തിരുന്നു.
പി ഡബ്ലൂ ഡി അധികൃതരുടെ ശ്രദ്ധയിൽപെടുത്തിഅത് വഴി കടന്നു പോകുന്ന വൃദ്ധരും, കുഞ്ഞുങ്ങളുമടങ്ങുന്ന പൊതു ജനങ്ങൾ ഡ്രൈനേജിൽ വീണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കാതെ ഈ ദുരവസ്ഥക്ക് പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു
Post a Comment