*വില്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കൾ മാഹി പോലീസിൻ്റെ പിടിയിലായി*
മാഹി: ഹോസ്പിറ്റൽ ജംഗ്ഷനിലെ ന്യൂറെസിഡൻസി ടൂറിസ്റ്റ് ഹോമിൽ വെച്ചാണ് ഇന്നലെ (വ്യാഴം) ഉച്ചയോടെ വില്പനയ്ക്കായി കൊണ്ടുവന്ന 344 ഗ്രാം കഞ്ചാവുമായി നാല് പേർ പിടിയിലായത്.
തലശ്ശേരി കൊമ്മൽ വയൽ ശൈലജ നിവാസിൽ നിമൽ രാജ് (28) ,തലശ്ശേരി മാടപ്പീടിക മിനി സ്റ്റേഡിയത്തിന് സമീപം കുണ്ടൻചാൽ മീത്തൽ ഷബദ് (27), തലശ്ശേരി ധർമ്മടം വെള്ളൊഴുക്കിൽ വിശ്വസാഗർ ഹൗസിലെ വിദ്യാസാഗർ(26), ചൊക്ളി രാമവിലാസം സ്കൂളിന് സമീപം നിഹിമയിൽ താമസിക്കുന്ന പന്ന്യന്നൂർ സാജിദ മൻസിലിലെ സാജിദ് (29) എന്നിവരാണ് പിടിയിലായത്.
മാഹി പോലീസ് സർക്കിൾ ഇൻസ്പെക്ടർ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മാഹിയിൽ ബോധവത്ക്കരണവും, പരിശോധനകളും കർശനമാക്കിയിരുന്നു.
സി ഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ നടന്ന പരിശോധക സംഘത്തിൽ മാഹി എസ് ഐ റെനിൽ കുമാർ സിവി, മാഹി ഗ്രേഡ് എസ് ഐ പ്രശാന്ത്, ക്രൈം സ്ക്വാഡ് അംഗം ശ്രീജേഷ് സി വി മറ്റു പോസുകാരുമുണ്ടായിരുന്നു
പ്രതികളെ പോലീസ് കോടതിയിൽ ഹാജരാക്കി
Post a Comment