o സൺ ഷെയ്ഡ് തകർന്ന സ്കൂൾ കെട്ടിടം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.
Latest News


 

സൺ ഷെയ്ഡ് തകർന്ന സ്കൂൾ കെട്ടിടം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.

 സൺ ഷെയ്ഡ് തകർന്ന സ്കൂൾ കെട്ടിടം ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.



മാഹി: കഴിഞ്ഞ ദിവസം സൺ ഷെയ്ഡ് തകർന്ന് വീണ പന്തക്കൽ ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ ക്ലാസ്  നടക്കുന്ന കെട്ടിടം തിങ്കളാഴ്ച രാവിലെ മാഹിയിലെ ഉന്നത ഉദ്യോഗസ്ഥ സംഘം പരിശോധിച്ചു.

    മാഹി റീജിയണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ, പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയർ തുളസീങ്കം, ജൂനിയർ എഞ്ചിനീയർമാരായ രാംദാസ് ,സന്ദേഷ് എന്നിവരാണ് സ്ക്കൂളിൽ എത്തിയത്.

       ഈ കെട്ടിടത്തിലെ തകർന്ന് വീണ സൺ ഷെയ്ഡ് അടക്കം പൊളിച്ചു നീക്കി ഇരുമ്പ് ഷീറ്റ് ഉപയോഗിച്ച് സൺ ഷെയ്ഡ് നിർമ്മിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു - അടർന്ന് പോയ മറ്റു ഭാഗങ്ങളിൽ കെമിക്കലും, സിമൻ്റും ഉപയോഗിച്ച് അറ്റകുറ്റപ്പണികൾ നടത്തും.ഈ കെട്ടിടത്തിലെ ക്ലാസ് മുറികൾക്ക് പോറലേൽക്കാത്തതിനാൽ തിങ്കളാഴ്ച്ച ക്ലാസ് പ്രവർത്തിച്ചു. വൈസ് പ്രിൻസിപ്പൽ ഷീബ, എസ്.എം.സി.വൈസ് ചെയർമാൻ പി.പി.പ്രേമരാജ് എന്നിവരുമായി ഉദ്യോഗസ്ഥ സംഘം ചർച്ച നടത്തി.സ്കൂളിലെ  പാചക പ്പുര ,ഭക്ഷണശാല, മൈതാനം എന്നിവയും സന്ദർശിച്ചു.

Post a Comment

Previous Post Next Post