മലയാള കലാഗ്രാമം സ്ഥാപകൻ എ.പി.കുഞ്ഞിക്കണ്ണന്റെ രണ്ടാം വാർഷിക സ്മരണ ദിനം കേരള നിയമസഭ സ്പീക്കർ അഡ്വ. എ എൻ ഷംസീർ ഉദ്ഘാടനം ചെയ്തു.
ന്യൂമാഹി കലാഗ്രാമം ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ വിഖ്യാത ചെറുകഥകൃത്ത് ടി.പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു.'കലകൾക്കും ചിന്തകൾക്കുമുള്ള ഒരിടമായി കലാഗ്രാമം വളരണമെന്നായിരുന്നു എ പി.യുടെ സ്വപ്‌നമെന്ന് മുഖ്യഭാഷണം നടത്തിയ കെ.കെ.മാരാർ അനുസ്മരിച്ചു. ന്യൂ മാഹി പഞ്ചായത്ത് വൈ: പ്രസിഡണ്ട് അർജ്ജുൻ പവിത്രൻ, സംഘാടക സമിതി ചെയർമാൻ ചാലക്കര പുരുഷു സംസാരിച്ചു.
കലാഗ്രാമം ട്രസ്റ്റി ഡോ: എ.പി.ശ്രീധരൻ സ്വാഗതവും, കൺവീനർ അസീസ് മാഹി നന്ദിയും പറഞ്ഞു. ഇന്നലെ കാലത്ത് കാഞ്ഞിരത്തിൽ കീഴിലെ ആക്കൂൽ പൊയിലിലെ.സ്മൃതികുടീരത്തിൽ പുഷ്പാർച്ചന
നടന്നു.കലാഗ്രാമംട്രസ്റ്റ് അംഗങ്ങളായ ഡോ: എ.പി.ശ്രീധരൻ, എ.പി.വിജയൻ, കരുണൻ, എ.പി. വിജയരാജി, എന്നിവരും ഡോ: ടി.വി. വസുമതി, പി.ജയരാജൻ, എം.ഹരീന്ദ്രൻ, ചാലക്കര പുരുഷു, അസീസ് മാഹി, പ്രശാന്ത് ഒളവിലം നേതൃത്വം നൽകി. മലയാള കലാഗ്രാമം എം.വി.ദേവൻ ആർട്ട് ഗാലറിയിൽ 'മെമ്മോയേർസ് ഇൻ കളർ' ചിത്രപ്രദർശനം പ്രമുഖചിത്രകാരൻ കെ.കെ.മാരാർ ഉദ്ഘാടനം ചെയ്തു.
Post a Comment