*മാഹി റെയിൽവേ സ്റ്റേഷനിൽ നിന്നും സർവീസ് ആരംഭിക്കുന്ന മാഹി സർക്കാറിൻ്റെ ബസുകൾക്ക് ചുവപ്പ് കൊടി*
മാഹി: പുതുച്ചേരി സർക്കാൻ ബസിന് മാഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് സർവിസ് നടത്താനാവില്ലെന്ന് വടകര ആർ.ടി.ഒ.
പെർമിറ്റില്ല എന്ന കാരണം പറഞ്ഞാണ്
1993ൽ ആരംഭിച്ച , മൂന്നുപതിറ്റാണ്ട് കാ ലം സർവീസ് നടത്തിയ സർക്കാർ ബസുകൾക്ക് വിലക്ക് വീണത്
ട്രെയിനി ൽ മാഹിയിലിറങ്ങുന്നവർക്ക് ചുരുങ്ങിയ ചെലവിൽ യാത്ര ചെയ്യാൻ കഴിയുന്ന രീതിലായിരുന്നു സർവീസ്.
റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സർവിസ് നടത്തുന്ന ഓട്ടോഡ്രൈ വർമാരുടെ പരാതിയെ തുടർന്നാണ് വടകര ആർ.ടി.ഒയുടെ നടപടി. പെർമിറ്റില്ലാതെ സർവിസ് നടത്തിയാൽ 7,500 രൂപ പിഴ ചുമത്തു മെന്നും വടകര ആർ.ടി.ഒ മുന്നറി യിപ്പ് നൽകി.
രാഗേഷ് ചന്ദ്ര മാഹി റീജനൽ അഡ്‌മിനിസ്ട്രേറ്ററായിരിക്കെ മാ ഹി റെയിൽവേ സ്റ്റേഷനിൽ നിന്ന് ബസ് ഓടിച്ച് അഴിയൂർ സ്വദേശി യായ പുതുച്ചേരി ട്രാൻസ്പോർട്ട് കമീഷണർ രാമചന്ദ്രനാണ് പി.ആർ. ടി.സി സർവിസ് ഉദ്ഘാടനം ചെയ്ത ത്. ഉദ്ഘാടന വേദിയിൽ വെച്ച് അദ്ദേഹം അഴിയൂർ വഴി പെർമിറ്റ് പ്ര ഖ്യാപിക്കുകയും ചെയ്തു. ആ പെർ മിറ്റിനാണ് വിലങ്ങു വീണിരിക്കുന്നത്. പള്ളൂർ, പന്തക്കൽ വഴിയും മാഹി ദേശീയപാതയിലൂടെയും കേരള ബസുകൾ പോകുന്നതിന് പക രമായി ഏഴ് കിലോമീറ്റർ ദൂരത്തിൽ മാഹിയിലെ ബസുകൾക്കും സഞ്ചരിക്കാമെന്ന വ്യവസ്ഥ അംഗീക രിച്ചു കിട്ടുന്നതിനാണ് ഇനി പി.ആ ർ.ടി.സിയുടെ നീക്കമെന്നാണ് സൂ ചന. മാഹിയിൽ നിന്നുള്ള സഹകരണ ബസുകൾ സർവിസ് തുടരുന്നുണ്ട്. ഓട്ടോ സ്റ്റാൻഡില്ലാത്ത മാഹിയിൽ കേരളത്തിൽ നിന്നുള്ള നിരവധി ഓട്ടോകൾ മാഹി പള്ളിക്കും മുണ്ടോക്ക് കവലയിലും പാർക്ക് ചെയ്ത് ട്രിപ്പുകൾ നടത്തുന്നതിനും നടപടിയുണ്ടാവുമോയെന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
Post a Comment