o *മാഹി ഭരണസിരാകേന്ദ്രത്തിന് തൊട്ടു മുന്നിലും മാലിന്യകൂമ്പാരമോ?*
Latest News


 

*മാഹി ഭരണസിരാകേന്ദ്രത്തിന് തൊട്ടു മുന്നിലും മാലിന്യകൂമ്പാരമോ?*

 *മാഹി ഭരണസിരാകേന്ദ്രത്തിന് മുന്നിലും മാലിന്യകൂമ്പാരമോ?*



മാഹി: മോന്തായം വളഞ്ഞാൽ അറുപത്തിനാലും വളയും എന്ന പഴഞ്ചൊല്ല് മാഹിയെ സംബന്ധിച്ച് അർത്ഥവത്തായിരിക്കുകയാണ്


മാഹിയുടെ പല ഭാഗങ്ങളിലും , ജയിൽ പരിസരമടക്കം പ്ളാസ്റ്റിക്ക് കവറിൽ കെട്ടിയ മാലിന്യക്കെട്ടുകൾ പെരുകു കയാണ്



മാഹി റീജിണ്യൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസ്, എം എൽ എ ഓഫീസടക്കമുള്ള കെട്ടിടത്തിന് തൊട്ടരികെയുള്ള പറമ്പിലെ മാലിന്യം നീക്കം ചെയ്യാൻ പറ്റാത്ത അധികാരികൾക്ക് മാഹിയിൽ ബാക്കിയുള്ള സ്ഥലത്തെ മാലിന്യം കാണാനാവുമോ?


ഗവൺമേണ്ട് ഹൗസിന് തൊട്ടടുത്തുള്ള ആളൊഴിഞ്ഞ  പറമ്പിലാണ്  ദിവസം കഴിയുംതോറും മാലിന്യം കുന്നു കൂടുന്നത്


ദിനേന നൂറ് കണക്കിനാളുകൾ സന്ദർശിക്കുന്ന പാർക്കിന് മുന്നിലെ ഈ മാലിന്യകൂമ്പാരം  നാട്ടുകാരൊക്കെ കണ്ടെങ്കിലും ബന്ധപ്പെട്ട അധികാരികൾ മാത്രം കണ്ടില്ല


മാലിന്യകൂമ്പാരത്തെ ചുറ്റിപ്പറ്റി തെരുവ് പട്ടികളും തമ്പടിച്ചിട്ടുണ്ട്


തൊട്ടടുത്ത് രണ്ട് സ്കൂളുകൾ ഉള്ളതിനാൽ മാലിന്യത്തെ ചുറ്റിപ്പറ്റിയുള്ള  ഈ തെരുവ് പട്ടികൾ വിദ്യാർത്ഥികൾക്ക് ഭീഷണിയാണ്


മഴക്കാലമായതിനാൽ മാലിന്യം ചീഞ്ഞളിഞ്ഞ് കൊതുക് മുട്ടയിട്ട് പെരുകാനുള്ള സാധ്യതയും കൂടുതലാണ്

അധികൃതർ വേണ്ട നടപടികൾ കൈകൊള്ളണമെന്ന് പൊതു പ്രവർത്തകർ ആവശ്യപ്പെട്ടു

Post a Comment

Previous Post Next Post