o മയ്യഴി ഗാന്ധി: ഐ.കെ.കുമാരൻ മാസ്റ്റർ അനുസ്മരണം നടത്തി*
Latest News


 

മയ്യഴി ഗാന്ധി: ഐ.കെ.കുമാരൻ മാസ്റ്റർ അനുസ്മരണം നടത്തി*

 *മയ്യഴി ഗാന്ധി: ഐ.കെ.കുമാരൻ മാസ്റ്റർ അനുസ്മരണം നടത്തി*



മയ്യഴി വിമോചന സമര നായകനും സ്വാതന്ത്ര്യ സമര സേനാനിയും പ്രഥമ ഭരണാധികാരിയും എം.എൽ.എയുമായിരുന്ന മയ്യഴി ഗാന്ധി ഐ.കെ.കുമാരൻ മാസ്റ്ററുടെ 27ാം ചരമ വാർഷികദിനത്തിൽ മാഹി സ്റ്റാച്യുവിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് സ്വവസന്തിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടന്നു. അനുസ്മരണ യോഗം പ്രമുഖ ഗാന്ധിയൻ ടി.പി.ആർ.നാഥ് ഉദ്ഘാടനം ചെയ്തു. ഐ.കെ.കുമാരൻ മാസ്റ്റർ സ്മരാക സൊസൈറ്റി പ്രസിഡന്റ് ഐ.അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. രാജൻ തിയറേത്ത്, ഭാസ്ക്കരൻ, കീഴന്തൂർ പത്മനാഭൻ, ചാലക്കര പുരുഷു, സത്യൻ കേളോത്ത്, ടി.എം.സുധാകരൻ, നളിനി ചാത്തു, എം.എ.കൃഷ്ണൻ സംസാരിച്ചു.

മയ്യഴി ഭരണകൂടത്തിൻ്റെ നേതൃത്വത്തിൽ സ്റ്റാച്ച്യൂവിൽ നടത്തിയ പുഷ്പാർച്ചനിയിൽ മാഹി റിജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ, മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിംഗ് സംബന്ധിച്ചു.


Post a Comment

Previous Post Next Post