പിതാവിനെ കൊലപ്പെടുത്തിയ കേസിൽ മകനെ വിട്ടയച്ചു.
തലശ്ശേരി: വീട്ടിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന പിതാവിനെ മകൻ അർദ്ധരാത്രിയിൽ എടുത്ത് കൊണ്ട് പോയി കശുമാവിൻ തോട്ടത്തിൽ വെച്ച് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ കുറ്റക്കാരന ല്ലെന്ന്കണ്ട് വിട്ടയച്ചു.
കൂത്ത്പറമ്പ് മാങ്ങാട്ടിടം കരിയിലെ കുഞ്ഞി പറമ്പത്ത് വീട്ടിൽ പി.രാജൻ(63) ആണ് 2017 ഫിബ്രവരി 22 ന് രാവിലെ പഞ്ചായത്ത് ഓഫീസിനടുത്തുള്ള കശുമാവിൻ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കഴുത്തിൽ മുറുക്കിയതിനാൽ ശ്വാസം മുട്ടി മരിച്ചു എന്നായിരുന്നു റിപ്പോർട്ട്. തുടർന്നുള്ള ലോക്കൽ പൊലീസിന്റെ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താത്തതിനാൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിലാണ് 2019 ഡിസംമ്പറിൽ പ്രതി കൊല്ലപ്പെട്ട രാജന്റെ മകൻ അനൂപ് (42)ആണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
മൂത്രാശയ സംബന്ധ രോഗത്തിൽ ചികിൽസയിലായിരുന്ന രാജൻ . വർഷങ്ങളലായി ഇരുവരും തമ്മിലുള്ള ശത്രുത കാരണം കിടപ്പ് മുറിയിൽ നിന്നും പിതാവിനെ എടുത്ത് കൊണ്ട് പോയി കൊലപ്പെടുത്തി എന്നാണ് പൊലീസ് കേസ്. കൊല്ലപ്പെട്ട രാജൻ്റെ ഭാര്യ അംബുജത്തിൻ്റെ സഹോദരൻ ദിനേശന്റെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. ഫോറൻസിക് സർജ്ജൻ ഡോ.എസ്.ഗോപാലകൃഷ്ണപിള്ള, പോലീസ് ഓഫീസർമാരായ യു. പ്രേമൻ സുനുകുമാർ ബി.വിജയകുമാർ ടി.സിബു ജോൺ, എ.യു.പ്രകാശ്, കെ.സനിൽകുമാർ, ജോഷി ജോസഫ്, പ്രദീഷ് ടി.വി. മനു പി. മേനോൻ, വി.എ. ഹരിദാസ്, രാഗിൻ കെ.കെ. നിധിൻ സി. ഷാജി വി.പി.ഷബിന, നിജീഷ, അംബുജാക്ഷി തുടങ്ങിയവരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രതിക്ക് വേണ്ടി അഡ്വ.പി.രാജൻ ഹാജരായി.

Post a Comment