o ശ്രീഹരീശ്വര ക്ഷേത്രം: ശ്രീകൃഷ്‌ണ ഭഗവാൻ പ്രതിഷ്ഠാദിനം ജൂലയ് 5 ന്*
Latest News


 

ശ്രീഹരീശ്വര ക്ഷേത്രം: ശ്രീകൃഷ്‌ണ ഭഗവാൻ പ്രതിഷ്ഠാദിനം ജൂലയ് 5 ന്*

 *ശ്രീഹരീശ്വര ക്ഷേത്രം: ശ്രീകൃഷ്‌ണ ഭഗവാൻ പ്രതിഷ്ഠാദിനം ജൂലയ് 5 ന്*



മുണ്ടോക്ക് ശ്രീ ഹരീശ്വര ക്ഷേത്രത്തിലെ മുഖ്യ ദേവനായ ശ്രീകൃഷ്‌ണ ഭഗവാൻ്റെ പ്രതിഷ്ഠാദിനം ജൂലയ് 5 ന് നടക്കും. ഉപദേവതയായ ശ്രീ ദേവി, ശ്രീ ഗണപതി, ശ്രീ അയ്യപ്പൻ എന്നീ ഉപദേവൻമാരുടെ പ്രതിഷ്ഠാദിനങ്ങൾ ജൂലയ് 1,3 തിയ്യതികളിലും സമുചിതമായി ആഘോഷിക്കും. ശ്രീ ഗണപതി, ശ്രീ അയ്യപ്പൻ എന്നീ ഉപദേവന്മാരുടെ

പ്രതിഷ്‌ഠാദിന കർമ്മങ്ങൾ

നാളെ ഗണപതിഹോമം, ത്രികാല പൂജ, ദീപാലങ്കാരം, ആദ്ധ്യാത്മിക പ്രഭാഷണം, ലളിതസഹസ്ര നാമാർച്ചന  ഭജന എന്നിവ ഉണ്ടായിരിക്കും. ശ്രീകൃഷ്ണ ഭഗവാൻ്റെ പ്രതിഷ്‌ഠാദിനമായ ജൂലായ് 5 എല്ലാ പൂജാദി കർമ്മങ്ങളോടെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ എളമ്പുലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ് നടക്കുക. വൈകുന്നേരം 7 മണിക്ക് ദിവ്യ അഴിയൂരിൻ്റെ ആദ്ധ്യാത്മിക പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന്

 പ്രസിഡണ്ട് കെ.പി.അശോക്, ജനറൽ സിക്രട്ടറി ഉത്തരാജ് മാഹി എന്നിവർ അറിയിച്ചു.


Post a Comment

Previous Post Next Post