നവീകരിച്ച കോൺഗ്രസ് ഓഫീസ് ഉദ്ഘാടനം 19 ന്
ന്യൂമാഹി: നവീകരിച്ച പരിമഠം കോൺഗ്രസ് ഓഫീസ് 19 ന് പ്രവർത്തനം തുടങ്ങും. ഓഫീസിനടുത്ത് സജ്ജീകരിച്ച അമ്പുക്കൻ അച്ചുതൻ നഗറിൽ വൈകുന്നേരം 3.30 ന് കെ.പി.സി.സി. വൈസ് പ്രസിഡൻ്റ് ഷാഫി പറമ്പിൽ എം.പി. ഉദ്ഘാടനം ചെയ്യും.
ജില്ലാ കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ. മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തും. രമേശ് പറമ്പത്ത് എം.എൽ.എ.മുഖ്യാതിഥിയായി പങ്കെടുക്കും.
Post a Comment