*പിക് അപ്പ് വാനിൽ കടത്തുകയായിരുന്ന 100 കുപ്പി മാഹി മദ്യവുമായി തമിഴ്നാട് സ്വദേശികൾ വടകരയിൽ അറസ്റ്റിൽ*
വടകര:ഇന്നലെ വടകര പാർക്കോ ഹോസ്പിറ്റലിന് മുൻവശം കണ്ണൂർ കോഴിക്കോട് ദേശീയപാതയ്ക്കരികിൽ വെച്ച് വാഹന പരിശോധനയ്ക്കിടെ 100 കുപ്പികളിലായി 22 ലിറ്റർ മാഹി വിദേശ മദ്യവുമായി
തമിഴ്നാട് ദിണ്ടിഗൽ കാമാച്ചിപുരം വീട്ടിൽ ശശി (26), ദിണ്ടിഗൽ ജില്ലയിൽ ഒട്ടൻചത്രം വടഗാട് മേട്ടുപ്പെട്ടി ശരവണൻ (20) എന്നിവരെ അറസ്റ്റ് ചെയ്തു.
മദ്യം കടത്താനുപയോഗിച്ചു
TN 57 BD 1737 നമ്പർ അശോക് ലെയ്ലൻ്റ് പിക്ക് അപ്പ് വാനും കസ്റ്റഡിയിലെടുത്തു.
വടകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എം അനുശ്രീയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് സുരേഷ് കുമാർ സിഎം , സിവിൽ എക്സൈസ് ഓഫീസർമാരായ അനിരുദ്ധ് പികെ,മുസ് ബിൻ ഇ എം ,ശ്രീനാഥ് കെ എം , ശ്യാംരാജ് എ ,സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ പ്രജീഷ് ഇ.കെ എന്നിവർ പങ്കെടുത്തു.
Post a Comment