*പുതുച്ചേരി സൈനിക ക്ഷേമ വകുപ്പ്: വിദ്യാഭ്യാസ ചിലവ് അപേക്ഷ ക്ഷണിച്ചു*
പുതുച്ചേരി സൈനിക ക്ഷേമ വകുപ്പ്, തൊഴിൽ രഹിതരും വരുമാന നികുതി പരിധിയിൽ വരാത്തവരുമായ വിമുക്ത ഭടന്മാരുടെ മക്കളുടെ ട്യൂഷൻ ഫീസ്, പുസ്തകം, യൂണിഫോം എന്നീ വിദ്യാഭ്യാസ ചിലവുകൾക്കുള്ള 2024-25 വർഷത്തെ റീ-ഇമ്പേർസ്‌മെന്റിനായി അപേക്ഷ ക്ഷണിച്ചു. മാഹിയിലെ അർഹരായ വിമുക്ത ഭടന്മാർക്കോ വിമുക്ത ഭടന്മാരുടെ വിധവകൾക്കോ ഇതിനായുള്ള അപേക്ഷാഫോറം മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ നിന്ന് ലഭിക്കുന്നതാണ്. അപേക്ഷാ ഫോറം പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിന്റെ വെബ് സൈറ്റായ sainik.py.gov.in
നിന്നും ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷകൾ അസൽ രസീതുകൾ സഹിതം ആഗസ്റ്റ് 22 നോ അതിനു മുൻപായോ പുതുച്ചേരി സൈനിക ക്ഷേമ വകുപ്പിൽ സമർപ്പിക്കേണ്ടതാണെന്നും വൈകി സമർപ്പിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്നും മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻ കുമാർ അറിയിച്ചു.
Post a Comment