o അംഗൻവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു
Latest News


 

അംഗൻവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു


*അംഗൻവാടി കം ക്രഷ് ഉദ്ഘാടനം ചെയ്തു*



അഴിയൂർ:കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ വടകര ബ്ലോക്ക് പഞ്ചായത്തിൽ തന്നെ ആദ്യമായി ആറുമാസം മുതൽ ആറു വയസ്സ് വരെയുള്ള കുട്ടികൾകളുടെ സംരക്ഷണത്തിനായാണ് അഴിയൂർ പഞ്ചായത്ത് പതിനാലാം വാർഡിൽ അംഗൻവാടി കം ക്രഷിൻറ ഉദ്ഘാടനം വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഗിരിജ നിർവഹിച്ചു ചടങ്ങിൽ വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി സ്വാഗതവും അഴിയൂർ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മർ അധ്യക്ഷത വഹിക്കുകയും ചെയ്തു.സി. ഡി. പി. ഒ. രജിഷ റിപ്പോർട്ട്‌ ആവതരിപ്പിച്ചുഎസ്എസ്എൽസി,പ്ലസ് ടു,എൽ എസ് എസ് വിദ്യാർത്ഥികളെയും നൂറു ദിനം കഴിഞ്ഞ തൊഴിലാളികളെയും അനുമോദനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൽ നിഷാ പുത്തൻപുരയിൽ  അനുമോദിച്ചു.

 ചടങ്ങിൽ മാട്ടാണ്ടി ബാലൻ, പി ബാബുരാജ്, കെ പി ഗോവിന്ദൻ, കെ പി രാഘവൻ, ജെ പി എച്ച് എൻ,മിഥുൻ ലാൽ, ഷൈനി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു


Post a Comment

Previous Post Next Post