o അക്ഷര ലഹരിയുമായി പ്രവേശനോത്സവം
Latest News


 

അക്ഷര ലഹരിയുമായി പ്രവേശനോത്സവം

 *'അക്ഷര ലഹരിയുമായി പ്രവേശനോത്സവം!*



മാഹി: പാറക്കൽ ഗവ.എൽ.പി. സ്കൂളിൽ സംഘടിപ്പിച്ച പ്രവേശനോത്സവം ആഹ്ളാദ തിളക്കം കൊണ്ട് വേറിട്ടതായി.

പ്രവേശനോത്സവഗാനത്തോടെയാണ് പുതിയ കുട്ടുകാരെ വരവേറ്റത്.

പ്രധാനാധ്യാപിക ടി.സുമതിയുടെ അധ്യക്ഷതയിൽ  സിനിമ പിന്നണി ഗായകൻ എം. മുസ്തഫ മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

വിദ്യാലയ വികസന സമിതി ചെയർമാൻ ബൈജു പൂഴിയിൽ അംഗങ്ങളായ സുദേഷ്, സുലേഖ, തസ്ലീമ , പ്രജീഷ് എന്നിവർ ആഘോഷത്തിനു ആശംസകൾ നേർന്നു.


എം.കെ. ഗ്രീഷ്മ സ്വാഗതവും അണിമ പവിത്രൻ  നന്ദിയും പറഞ്ഞു.


അമൃത നിഖിൽ,ജൈത്ര ജയൻ, എസ്. അലീന, വിനിത വിജയൻ ഉമാശങ്കരി എന്നിവർ ആഘോഷ പരിപാടിയുടെ സംഘാടനനത്തിനു നേതൃത്വം നല്കി.



തുടർന്നു കുട്ടികൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും പായസ വിതരണവുണ്ടായി.

Post a Comment

Previous Post Next Post