അറിവിൻ മധുരം നുകർന്ന് കുരുന്നുകൾ
പന്തക്കൽ :
അക്ഷരമധുരം നുകരാൻ കുരുന്നുകളെത്തിയതോടെ, പന്തക്കൽ ഗവ : എൽ.പി.സ്കൂളിൽ ഉത്സവാന്തരീക്ഷം.
പന്തക്കൽ ഗവ : എൽ.പി. സ്കൂളിൽ 2025-26 അധ്യയന വർഷത്തെ പ്രവേശനോത്സവം ഹെഡ്മിസ്ട്രസ് കെ.ഷിംന ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ അൻവിൻരാജ് , ഷെൻസ ഷെറിൻ, സോയ മെഹറിൻ , അധ്യാപകരായ ടി.പി. ഷൈജിത്ത്, വി.എം.സലിന, സി.നീതു, ടി.കെ.റിജിഷ തുടങ്ങിയവർ ആശംസകൾ നേർന്നു.
ഗോകുൽ സുരേഷ്, കെ.റോഷിത്ത്, പി.ടി. സുബുല, ഇ.ശ്രീലക്ഷ്മി തുടങ്ങിയവർ നേതൃത്വം നൽകി.
കുട്ടികളുടെ വിവിധ കലാപരിപാടികൾ, ഉപഹാര വിതരണം തുടങ്ങിയവയുമുണ്ടായിരുന്നു.
Post a Comment