*വൃത്തിയാക്കാതെ പായല് നിറഞ്ഞ് കിണർ* .
*ദുരിത പൂർണ്ണമായി ഗവ. കോർട്ടേഴ്സിലെ ജീവിതം*
മാഹി മുണ്ടോക്കിൽ ഉള്ള ഗവൺമെന്റ് ക്വാർട്ടേഴ്സിലെ കിണർ ശുചിയാക്കാതെ പായല് നിറഞ്ഞിട്ട് നാളുകളേറെയായി.
കാട് പിടിച്ചു കിടക്കുന്ന കോർട്ടേഴ്സ് പരിസരത്ത് ഇഴ ജന്തുക്കൾ നിറഞ്ഞിരിക്കുകയാണ്.
ഒരു ദിവസം ശരാശരി നാലു മണിക്കൂർ ആണ് കിണറിലെ പമ്പ് പ്രവർത്തിക്കുന്നത്. എന്നാൽ മാത്രമേ 9 കെട്ടിടങ്ങളിലെയും വാട്ടർ ടാങ്കുകൾ നിറയുകയുള്ളൂ.മാസംതോറും കിണറിൽ ക്ലോറിനേഷൻ ചെയ്യുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കിണറിൻ്റെ അവസ്ഥ മറ്റൊന്നാണ്
മാസംതോറും പോണ്ടിച്ചേരിയിൽ വെള്ളം എത്തിച്ചു ടെസ്റ്റ് ചെയ്യുന്നതായി പറയുന്നുണ്ട്
മാഹി ഗവൺമെന്റ് ഹോസ്പിറ്റലിലെ ഇരുപതോളം വരുന്ന ആരോഗ്യ പ്രവർത്തകർ തുടങ്ങി നിരവധി സർക്കാർ ജീവനക്കാരാണ് ഇവിടെ താമസിക്കുന്നത്
കിണർ വൃത്തിയാക്കിയിട്ട് 10 വർഷത്തിലേറെയായെന്ന് പറയപ്പെടുന്നു.
Post a Comment